കേരളത്തിൽ ഗസ്റ്റ് ലെക്ചർ , ടീചെര്സ് ഒഴിവുകൾ

 

1. ഗസ്റ്റ് അധ്യാപക ഒഴിവ് - പാലക്കാട്

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സൈക്കോളജി, ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 18 ന് വൈകിട്ട് നാലിനകം victoriapkd@gmail.com ല്‍ അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഇന്റര്‍വ്യൂന് പങ്കെടുക്കുന്നതിന് മുമ്പ് ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

2. ഗസ്റ് അധ്യാപകർ - തിരുവനന്തപുരം 

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

സംസ്‌കൃതത്തിന് ജൂൺ 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), ഹോം സയൻസിന് ജൂൺ 18ന് ഉച്ചക്ക് രണ്ടിനും (ഓൺലൈൻ മാത്രം) അഭിമുഖം നടക്കും.

ഓഫ്‌ലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപൂൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഓൺലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ  (http://www.gewtvm.ac.in/guest-lecturer-online-application) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷ മുഖേന ജൂൺ 15  രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റായ  www.gcwtvm.ac.in സന്ദർശിക്കണം.

3. ഗസ്റ്റ് അധ്യാപക നിയമനം - തിരുവനന്തപുരം

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ജൂൺ 15 ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. അപ്ലൈഡ് ആർട്ട്, പെയിൻറിംഗ്, ഗ്രാഫിക്സ്- പ്രിൻറ് മേക്കിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപക ഒഴിവുകളുള്ളത്.

അപ്ലൈഡ് ആർട്ടിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ (അപ്ലൈഡ് ആർട്ട്), പെയിൻറിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (പെയിൻറിംഗ്), ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗ്) എന്നിങ്ങനെയാണ് യോഗ്യത. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രിൻസിപ്പാളിനെ അഭിസംബോധന ചെയ്ത് ഏതു ഒഴിവിലേക്കാണ് എന്ന് വ്യക്തമാക്കി കോളേജ് ഇ-മെയിലായ  cfaktvm@gmail.com ൽ സ്വന്തം ഇ-മെയിലിൽ നിന്ന് അപേക്ഷിക്കണം. വാട്സ്ആപ്പ് നമ്പരും ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും.ഇ മെയിലിൽ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും കോപ്പി, ജോലി മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, ബയോഡേറ്റ അടങ്ങിയ പി.ഡി.എഫ് ഫയൽ ഉൾപ്പെടുത്തിയിരിക്കണം. 14ന് രാവിലെ 11ന് മുമ്പ് ഇമെയിൽ ലഭിച്ചിരിക്കണം. 14 ന് വൈകിട്ട് ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ, വാട്ട്സ്ആപ്പ് മുഖേന ഇൻറർവ്യൂവിൽ പ്രവേശിക്കേണ്ട സമയവും ഗൂഗിൾ മീറ്റ് ലിങ്കും നൽകും. വിശദാംശങ്ങൾക്ക് www.cfakerala.ac.in സന്ദർശിക്കുക.

4. ഗസ്റ്റ് അധ്യാപക നിയമനം - കാസറഗോഡ്

കാസർഗോഡ്: എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജില്‍ ജേര്‍ണലിസം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 18ന് കോളേജില്‍ നടക്കും. 18ന് രാവിലെ 10ന് ജേര്‍ണലിസം, 11ന് ഗണിതം, 12ന് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച സമയക്രമം. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 04672241345, 9847434858. 

Comments

Popular posts from this blog

ക്ലിക്ക് വർക്കർ - ഓൺലൈനായി ജോലി ചെയ്യാം - യോഗ്യതകൾ പ്രശ്നമേയല്ല